ആടാടുണ്ണി ചാഞ്ചാട് -F

ആടാടുണ്ണീ ചാഞ്ചാട്
താമരത്തൊട്ടിലിലാടാട്
അമ്മതന്നുള്ളിലെ താളിലക്കുമ്പിളില്‍
ആടാടെന്നോമലാടാറ്റ്
(ആടാടുണ്ണീ...)

കാച്ചെണ്ണതേച്ചു മുടിയുലുമ്പി
വാകപ്പൂമ്പൊടിയില്‍ മെഴുക്കിളക്കി
നാക്കില നീട്ടി വിളമ്പീ
നാലും കൂട്ടി മുറുക്കീ
നാമക്കിളിപ്പാട്ടിലമ്മയുറങ്ങുമ്പോള്‍
നന്മതന്‍ നാരായം തൊട്ടുറങ്ങ്
ഉണ്ണി നീയുറങ്ങ്
(ആടാടുണ്ണീ...)

ഓരോ വാക്കും മിനുമിനുക്കി
ഓരോ ചോടും നോക്കിനോക്കി
അന്തിവിളക്കു കൊളുത്തീ
നിത്യരാമായണം പാടീ
സ്നേഹപഞ്ചാംഗമായ് അമ്മ- യുണരുമ്പോള്‍
പൂമ്പൊടിപോലെന്റെ പൊന്നുറങ്ങ്
എന്റെ പൊന്നുറങ്ങ്
(ആടാടുണ്ണീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadadunni chanjadu - F