കാടിനേഴഴക്

ഓ....
കാടിനേഴഴക് മരതകക്കാടിനേഴഴക്
മേടിനേഴഴക് മഴയുടെ വീടിനേഴഴക്
മഞ്ഞില മൂടി കരിയിലമൂടി
തണുത്തു തണുത്തു കുളിരില്‍ കൂനിയ
തണുത്തു തണുത്തു കുളിരില്‍ കൂനിയ
കുന്നിനു നൂറഴക് മരതകക്കുന്നിനു നൂറഴക്
കാടിനേഴഴക് മരതകക്കാടിനേഴഴക്
മേടിനേഴഴക് മഴയുടെ വീടിനേഴഴക്

നാമൊന്നു ചിരിച്ചാല്‍ കൂടെച്ചിരിക്കും തോഴനെപ്പോലെ
നാമൊന്നു കരഞ്ഞാല്‍ തേങ്ങിപ്പോകും തോഴിയെപ്പോലേ
ഇവിടെ പണ്ടൊരു വേടന്‍ ഇണയോ-
ടമ്പുതൊടുത്തപ്പോള്‍
അരുതെന്നോതിയ കിളിമൊഴിയില്‍ നിന്നാദികാവ്യം പിറന്നു
കാടിനേഴഴക് മരതകക്കാടിനേഴഴക്
മേടിനേഴഴക് മഴയുടെ വീടിനേഴഴക്

മുകിലാം പെണ്‍‌കൊടി ഈറന്‍ 
വാര്‍മുടി കോതിയൊരുങ്ങും
മിന്നല്‍ത്തരിവള ചാര്‍ത്തിക്കൊണ്ടവള്‍ നൃത്തം വയ്ക്കും
ഓ മുകിലാം പെണ്‍‌കൊടി ഈറന്‍ വാര്‍മുടി കോതിയൊരുങ്ങും
മിന്നല്‍ത്തരിവള ചാര്‍ത്തിക്കൊണ്ടവള്‍ നൃത്തം വയ്ക്കും
ഇവിടെ പണ്ടൊരു കാനനമോഹിനി ചിലമ്പണിഞ്ഞപ്പോള്‍
വിണ്ണിലെ ദേവകുമാരന്‍ മണ്ണില്‍ പുതുമഴയായ് പെയ്തലിഞ്ഞുപോയ്

കാടിനേഴഴക് മരതകക്കാടിനേഴഴക്
മേടിനേഴഴക് മഴയുടെ വീടിനേഴഴക്
മഞ്ഞില മൂടി കരിയിലമൂടി
തണുത്തു തണുത്തു കുളിരില്‍ കൂനിയ
തണുത്തു തണുത്തു കുളിരില്‍ കൂനിയ
കുന്നിനു നൂറഴക് മരതകക്കുന്നിനു നൂറഴക്
മേടിനേഴഴക് മഴയുടെ വീടിനേഴഴക്
ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaadinezhazhaku

Additional Info

Year: 
1998

അനുബന്ധവർത്തമാനം