മണ്ണിൻ്റെ മണമുള്ള
മണ്ണിന്റെ മണമുള്ള സ്വപനം ഞാൻ...
മഴയുടെ ശ്രുതിയുള്ള സംഗീതം...
മണ്ണിന്റെ മണമുള്ള സ്വപനം ഞാൻ...
മഴയുടെ ശ്രുതിയുള്ള സംഗീതം...
അക്ഷര മലയാളത്തിൻ ഇഷ്ട വസന്തം
ഞാൻ...
മണ്ണിന്റെ മണമുള്ള സ്വപനം ഞാൻ...
ചോദിക്കരുതേ നിങ്ങൾ എൻ ജന്മാന്തരങ്ങളേ...
ചോദിക്കരുതേ നിങ്ങൾ എൻ ജന്മാന്തരങ്ങളേ...
അറിയില്ലെനിക്കെന്റെ ആഴങ്ങൾ...
അറിയില്ല ആഴി പരപ്പുകൾ...
മണ്ണിന്റെ മണമുള്ള സ്വപനം ഞാൻ...
നിങ്ങൾക്ക് കേൾക്കാം, കേൾക്കാതിരിക്കാം...
ഇതെന്റെ ഹൃദ് രക്തഗീതം...
വാത്സല്യം അറിയാത്ത ബാല്യം...
കാരുണ്യമറിയാത്ത ജന്മം...
വാത്സല്യം അറിയാത്ത ബാല്യം...
കാരുണ്യമറിയാത്ത ജന്മം...
പ്രകൃതീപ്രതിഭാവിലാസം...
ഞാൻ... ഞാൻ...
മണ്ണിന്റെ മണമുള്ള സ്വപനം ഞാൻ...
ആ....
ബന്ധുക്കൾ നിങ്ങൾ ബന്ധനം നിങ്ങൾ...
ബാന്ധവം അറിയാത്ത ഗാന്ധർവം ഞാൻ...
പാട്ടുമെൻ പ്രണവും വിരഹവും എന്നും...
താരാട്ടു പാടും മഴവില്ലൂഞ്ഞാൽ...
പാട്ടുമെൻ പ്രണവും വിരഹവും എന്നും...
താരാട്ടു പാടും മഴവില്ലൂഞ്ഞാൽ...
ഞാൻ മാത്രമായെന്റെ അവകാശി...
ഞാൻ... ഞാൻ...
മണ്ണിന്റെ മണമുള്ള സ്വപനം ഞാൻ...
മഴയുടെ ശ്രുതിയുള്ള സംഗീതം...
അക്ഷര മലയാളത്തിൻ ഇഷ്ട വസന്തം
ഞാൻ...