മിഴിയിൽ പാതി ഞാൻ തരാം

മിഴിയിൽ പാതി ഞാൻ തരാം..
മൊഴിയിൽ പാതി ഞാൻ തരാം... 
കരകവർന്ന മോഹമേ.. 
ഏകതാരമേ വരൂ...
വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ...

മിഴിയിൽ പാതി ഞാൻ തരാം..
മൊഴിയിൽ പാതി ഞാൻ തരാം... 
കരകവർന്ന മോഹമേ.. 
ഏകതാരമേ വരൂ...
വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ...

ഒരമ്മയായ് വളർത്തിടാം, മെയ്യിൽ വീണുറങ്ങിടാം...
ഓർമ്മകൾ സുഗന്ധിയാം കളഭമായിടും...
എന്റെതായ് വളർത്തിടാം, സ്നേഹജീവനേ...
മിഴിയിലെ ജനാലയിൽ, നിറനിലാമഴാ...
സൂര്യനും പ്രഭാതവും, പൂക്കളായിതാ...
നീയിന്നേകതാരമെങ്കിലും കനവിലായിരം...

കിളികൾ പാടും രാവുകൾ നിന്റെ നീലരാവുകൾ...
പീലി നീർത്തും മയിലുകൾ കൂട്ടുചേരുവാൻ...
കണ്ണുനീരുമായടം മിഴികൾ പോടണം...
മധു ചുരന്ന വാക്കുകൾ, തരളമാകണം...
നിഴലു പോലെ ഞാൻ വരും കൂട്ടിനീവഴി...
എന്റെ സ്നേഹതാരമേ വരൂ, നിന്റെ നിന്നിതാ...

മിഴിയിൽ പാതി ഞാൻ തരാം..
മൊഴിയിൽ പാതി ഞാൻ തരാം... 
കരകവർന്ന മോഹമേ.. 
ഏകതാരമേ വരൂ...
വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ...

വീഡിയോ ഇവിടെ

Oru Nakshathramulla Aakasham| Mizhiyil Paathi Song| Rahul Raj| Sithara Krishnakumar| Aparna Gopinath