ലേഖേ ചന്ദ്രലേഖേ

ലേഖേ....ചന്ദ്രലേഖേ...
നിന്‍ കരളിന്‍ മുറിവില്‍ നിന്നുമൊഴുകും
നിലാവിന്റെ ഓമനപ്പേരാണു പ്രണയം..
അനശ്വരമാം പ്രണയം....(ലേഖേ....ചന്ദ്രലേഖേ......)

ആള്‍ത്തിരക്കില്‍നിന്നുമകലെ....അകലെ...
ആരാമരോമാഞ്ചം പോലെ
ആദ്യസമാഗമ ലജ്ജയില്‍
ആരോ പാടുന്ന പ്രിയമാണു പ്രണയം
മഞ്ഞുപെയ്യുന്ന രാവില്‍
അഞ്ചിതള്‍പ്പൂവിന്റെ നെഞ്ചില്‍
വേദന വിങ്ങും വിരഹം തൂവുന്ന
തേനാണു പ്രണയം....
ലേഖേ....ചന്ദ്രലേഖേ.....ഓ..ഓ...

തളിര്‍വിരല്‍ സ്പര്‍ശനം തേടും
ഗന്ധർവ്വവീണയെപ്പോലെ
തരളം കാമുകഹൃദയം പാടുന്ന
ഗസലാണു പ്രണയം
പ്രണയം.....
മാനസമാം മുളന്തണ്ടില്‍
ദാഹിച്ചു നില്‍ക്കുന്ന ചുണ്ടില്‍
ചുംബിച്ചു ചുംബിച്ചു തെന്നല്‍
മൂളിയുണർത്തുന്ന പ്രണയം....(ലേഖേ....ചന്ദ്രലേഖേ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lekhe Chandralekhe