കഥ പറയുന്ന മുളങ്കാടേ
കഥപറയുന്ന മുളങ്കാടേ....കിളിപാടുന്ന മുളങ്കാടേ
കറുകറെ മുടിയുള്ള വെളുവെളെ മനസ്സുള്ള
കരിവള കിലുക്കുന്ന കിലുകിലെ ചിരിക്കുന്ന
പുഴപോലെ നടക്കുന്ന...മഴപോലെ പെയ്യുന്ന
കരിവളക്കയ്യോണ്ടു് മുളങ്കൂട മെനയുന്ന
പെണ്ണിനെ കണ്ടോ...കന്നിപ്പെണ്ണിനെ കണ്ടോ...
മാനത്തെ കൂട പൂക്കൂട...പുലരാപ്പുലരി പൂക്കൂട
കറുകറുപെണ്ണേ....കറുത്ത പെണ്ണേ
ഈ കൂട മെനയണതെങ്ങനെ നീ
പുലരിക്കൂടമെനയണതെങ്ങനെ നീ (മാനത്തെ...)
കൂട...കൂട..കൂട..കൂട.....
കതിരുപോലുള്ള മുളം ചീളു്
കാണാപ്പൊൻവളക്കയ്യോണ്ടു്
പൂങ്കോഴി കൂവണ നേരത്തു്
നെയ്തെടുക്കണ പെണ്ണാളെ
നെയ്തെടുക്കണ പെണ്ണാളെ.....
മാനത്തെ കൂട രാക്കൂട
ചിങ്ങനിലാവിന്‍ മണിക്കൂട
പൌര്‍ണ്ണമിപ്പെണ്ണേ...വെളുത്ത പെണ്ണേ
ഈ കൂട മെനയണതെങ്ങനെടീ....
കൂട...കൂട.......
ഓ....ഓ.......
കാര്‍മുകില്‍ കാട്ടിലെ മുളയെല്ലാം
നക്ഷത്രക്കുന്നത്തെ മുളയെല്ലാം
വെട്ടിയൊരുക്കിയൊരുക്കി മിനുക്കി
കടഞ്ഞെടുക്കണ പെണ്ണാളേ
കടഞ്ഞെടുക്കണ പെണ്ണാളേ....
മാനത്തെ കൂട...രാക്കൂട
കന്നിനിലാവിന്റെ രാക്കൂട
പൌര്‍ണ്ണമി പെണ്ണേ...വെളുത്ത പെണ്ണേ
തിങ്കള്‍ കൂട മെനയണതെങ്ങനെ നീ
പൊന്നും കൂട മെനയണതെങ്ങനെ നീ
ഓ....ഓ........