ശലഭമേ ശലഭമേ

ശലഭമേ....ശലഭമേ....
ശലഭമേ....ശലഭമേ....
പറന്നു ദൂരെ പോകരുതേ....

ശലഭമേ....ശലഭമേ....
ശലഭമേ....നിന്‍ യാത്ര എങ്ങോട്ടു്
നീ പറന്നു പോകും തീരമേതാണു്
പോകരുതേ.....നീ പോകരുതേ.....
ഈ തീരം വെടിഞ്ഞു പോകരുതേ.....

ഏതഗ്നിയിലേയ്ക്കു പതിക്കാന്‍ ചിറകടിക്കുന്നു
ഏതാഴിയിലേയ്ക്കു പതിക്കാന്‍ നീ കൊതിക്കുന്നു
ഏതു കാറ്റിന്‍ ചുഴിയിലേയ്ക്കു നീ പറക്കുന്നു...ആ...ആ...
നിന്നെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കും ജ്വാലാമുഖമേതു്
പോകരുതേ.....നീ പോകരുതേ.....
ഈ തീരം വെടിഞ്ഞു പോകരുതേ.....
ശലഭമേ....ശലഭമേ....
ശലഭമേ....നിന്‍ യാത്ര എങ്ങോട്ടു്
നീ പറന്നു പോകും തീരമേതാണു്

ആ പുഴയുടെയക്കരെയുണ്ടോ നിന്‍ പ്രഭാതം
ആ മലയുടെയപ്പുറമുണ്ടോ സ്നേഹരാത്രി
ആ താഴ്വാരങ്ങളിലുണ്ടോ നിന്റെ ദൈവം
ആ.......ആ........
അവിടുന്നും കടന്നുചെന്നാല്‍ മനുഷ്യനുണ്ടോ....
ശലഭമേ....ശലഭമേ....
ശലഭമേ....നിന്‍ യാത്ര എങ്ങോട്ടു്
നീ പറന്നു പോകും തീരമേതാണു്

ശലഭമേ....ശലഭമേ....
പറന്നു ദൂരെ പോകരുതേ....
ആ....ആ........
ശലഭമേ................

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shalabhame

Additional Info

Year: 
2008