ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
നെഞ്ചോടു ചേർത്തു ജപിക്കാം
സൂര്യന്റെ ജാലകവാതിൽ തുറക്കാം
നക്ഷത്ര രാജ്യം ജയിക്കാം
ഉള്ളതോ നേരത്തിൽ പൊങ്ങിപ്പോകാം
ആകാശ നാളം കൊളുത്താം
കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം
ആശാവസന്തം തിരക്കാം ഹോ ഹോ ഹോ
(ലോകാ സമസ്താ ...)
മതിലുകൾ കെട്ടി കെടച്ചു മറച്ചൊരു നാലതിരില്ലല്ലോ
വൈരം രാകിമിനുക്കി ഒരുക്കിയ വാൾമുനയില്ലല്ലോ
തൊട്ടു കൊളുത്തുമ്പോൾ ആളും ജ്വാലകളല്ലല്ലോ
ഉള്ളു നിറഞ്ഞുയരും സ്നേഹ ജ്വാലാമുഖമല്ലോ
എരിയുമ്പോൾ എങ്ങനെ ഞാൻ പുഞ്ചിരി തൂകും
തംബുരു ഞാനെങ്ങനെ മീട്ടും
ഇവിടെ കണ്ടത് കാരുണ്യത്തിൻ ബുദ്ധ വിഹാരങ്ങൾ
ഇവിടെ കേട്ടത് മാ നിഷാദ രോദന കാവ്യങ്ങൾ
കരയുകയില്ലിനി നാം ചുടു കണ്ണീർ കൈവഴിയിൽ
പിടയുകയില്ലിനി നാം ഈ ശോണിത സന്ധ്യകളിൽ
ലോകാ സമസ്താ സുഖിനോ ഭവന്തു
നെഞ്ചോടു ചേർത്തു ജപിക്കാം
കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം
ആശാവസന്തം തിരക്കാം