ഇന്ദുമതി ഇതൾമിഴിയിൽ

ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം
പീല്ലിക്കാടിനറിയില്ല ചെല്ലക്കാറ്റിന്നറിയില്ല 
പറയൂ പറയൂ....
ഇന്ദുമതി  ഇതൾമിഴിയിൽ എന്തീ മയിലാട്ടം
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം

ഇതൾ പൊഴിയും താഴ്‌വരയിൽ ഇനിയുമൊരുൽസവമേളം
ഇണയറിയും ചിറകടിയിൽ മദനനു പുതിയൊരു താളം
ഒരു പൂവിലുറങ്ങി ഉണർന്നു വരാം   
നറുതേനിനു മധുരം നൽകാം
പുളകങ്ങൾ ഇറുത്തൊരു കൂട നിറച്ചത് പകലിനു പണയം നൽകാം 
മതിയോ അത് മതിയോ.. മതിയോ അത് മതിയോ

ഇന്ദുമതി  ഇതൾമിഴിയിൽ എന്തീ മയിലാട്ടം
സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം

ഇളമനസ്സിൻ പാൽക്കുളിരിൽ ഒരുവരി മൂളിയതാരോ
ഒഴുകിവരും കാറ്റലയിൽ മറുപടിയെഴുതിയതാരോ 
അനുരാഗിണി നിന്നുടെ കവിളിണ തഴുകിയ
കരതലമെങ്ങനെ ചോന്നു ..
അന്തികൾ വന്നു മുഖം കണ്ടഴകിനു
സിന്ദൂരക്കുട തന്നു ..
വെറുതേ  അത് വെറുതേ.. വെറുതേ  അത് വെറുതേ

(ഇന്ദുമതി  ഇതൾമിഴിയിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indumathi Ithal mizhiyil

Additional Info

Year: 
2001

അനുബന്ധവർത്തമാനം