കാട്ടുപെണ്ണിന്റെ കണ്ണിൽ

കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ (4)
പൂത്തിരിയല്ലതു കാട്ടുതീയാ‍ണേ (2)
പൂത്തിരിയല്ലതു കാട്ടുതീയാ‍ണേ പൂതി വേണ്ടെന്റെ മാളോരേ (2)
മാളോരേ മാളോരേ പൂതി വേണ്ടെന്റെ മാളോരേ (2)
(കാട്ടുപെണ്ണിന്റെ....)

താമരനൂലു മെനഞ്ഞെടുത്ത് ആലിലവയറിലരഞ്ഞാണം ഊം (2)
വെള്ളിവെയിലു നെയ്തെടുത്ത് പൂമേനിയ്ക്കൊരു പൊൻചേല (2)
വെണ്ണിലാവു തറ്റുടുപ്പിച്ചൊരു സുന്ദരിക്കോതേ
നിന്നെ കൊണ്ടുപോകാൻ ഏനും വരുന്നെടീ സുന്ദരിക്കോതേ
നിന്നെ കൊണ്ടുപോകാൻ ഏനും വരുന്നെടീ സുന്ദരിക്കോതേ
(കാട്ടുപെണ്ണിന്റെ....)

കാട്ടു തേൻകുടം നിറച്ചു വെച്ച് കാട്ടു ചമത മെത്ത വിരിച്ച് (2)
കാട്ടു തമ്പ്രാനെ വരവേൽക്കാൻ നാലു ദിക്കിലും മലയുണർന്നേ (2)
അണിഞ്ഞൊരുങ്ങടീ പെണ്ണാളേ അടിയാത്തിപ്പെണ്ണാളേ (2)
ആയിരത്തിരി കോവിലിൽ ആട്ടം കാണാൻ പോകേണ്ടേ (2)
(കാട്ടുപെണ്ണിന്റെ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kattupenninte kannil

Additional Info

Year: 
2002

അനുബന്ധവർത്തമാനം