ഒത്തിരി ഒത്തിരി (M)

ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ (2) ഇനിയെന്നെ മറക്കരുതേ
കത്തുമെന്നാത്മാവിന്‍ കനലണച്ചീടുവാന്‍ വരുമോ സഖി നീ വരുമോ
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ ഇനിയെന്നെ മറക്കരുതേ

എത്രനാള്‍ നിന്നെ പൂജിച്ചു നെഞ്ചില്‍ എത്ര നാള്‍ നമ്മള്‍ കിനാവു കണ്ടു (2)
എന്നിട്ടുമെന്തേ എന്നിട്ടുമെന്തേ നൊമ്പരങ്ങള്‍ മാത്രം തന്നിട്ടു പോകുന്നു നീ
സഖി തന്നിട്ടു പോകുന്നു നീ
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ ഇനിയെന്നെ മറക്കരുതേ (2)

മുളങ്കാടു മൂളുന്നു കുയിലുകള്‍ പാടുന്നു എന്നും നമ്മുടെ പ്രേമഗാനം (2)
എല്ലാം മറക്കുവാന്‍ എല്ലാം മറക്കുവാന്‍ മനസ്സാകേ മാറുവാന്‍
എന്തു പിഴ ഞാന്‍ ചെയ്തു നിന്നോടരുതാത്തതെന്തു ഞാന്‍ ചെയ്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Othiri othiri (M)