മാനേ പേടമാനേ(F)

മാനേ പേടമാനേ... മാനേ പേടമാനേ....
മനസ്സുനിറയെ മധുരമാണോ......
തരളമാണോ ഹൃദയരാഗം 
വരികയില്ലേ.... പ്രേമരൂപൻ... (മാനേ...പേടമാനേ)

മൂവന്തിപ്പുഴ നീന്തിയപ്പോൾ 
മേനിയാകെ ചോന്നു പോയീ... (2)
മാരനവനാ മോഹപുഷ്പം
കണ്ടുവല്ലോ തോഴിമാരേ....  
നാണമായീ  ഹയ്യോ... നാണമായീ...
മാനേ പേടമാനേ... മാനേ പേടമാനേ...

കുടമുല്ലപ്പൂ വിരിഞ്ഞപോലൊരു  
ചിരിയുടെ ഉടമയിതാരാണോ.... (2)
കടഞ്ഞെടുത്തൊരു മെയ്യാണേ...
കരളിന്റെ കടിഞ്ഞാൺ പൊട്ടണ 
നോട്ടമാണേ.... അയ്യോ... നോട്ടമാണേ...
മാനേ പേടമാനേ... മാനേ പേടമാനേ... 
(പല്ലവി)

Maane Pedamaane (F) - Kaattuchembakam