കിളിമകളേ നീ കണ്ടോ

കിളിമകളേ നീ കണ്ടോ കിളിമകളേ നീ കണ്ടോ
ഊഹും കണ്ടില്ല ..

കിളിമകളേ നീ കണ്ടോ കിളിമകളേ നീ കണ്ടോ
കാട്ടുചെമ്പക പൂവിനിന്നൊരു ഉമ്മ കൊടുത്തതു കണ്ടോ
ഒരു ഉമ്മ കൊടുത്തതു കണ്ടോ..
നീ കണ്ടോ നീ കണ്ടോ
(കിളിമകളേ നീ കണ്ടോ ...)

ആനകേറാ മലയുടെ താഴെ ആരും കാണാ കുടിലിന്നുള്ളിൽ
സ്വപ്നങ്ങളൊരുക്കിയ തേരിൽ എന്നെ കൊണ്ടു പോകാമോ
കൊണ്ടു പോകാം...
സ്നേഹത്തിൻ മഞ്ചലിലേറ്റി മോഹപ്പൂത്താലിയുമിട്ട്
പൂമിഴിയാളെ നിന്നെ കൊണ്ടു പോകാം
കൊണ്ടു പോകാം..
(കിളിമകളേ നീ കണ്ടോ ...)

വെള്ളിമേഘക്കുടയുടെ കീഴെ വള്ളിയൂഞ്ഞാലാടാം കാറ്റേ
നിന്റെ മനസ്സിലും എന്നെപ്പോലൊരു കുഞ്ഞു കിനാവുണ്ടോ
ഇമ്മിണി വല്യ കിനാവാണല്ലോ
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഇടയനു ജന്മമുണ്ടെങ്കിൽ
ഇവളൂ തന്നെ എന്റെ ഇണക്കിളി
ഇണക്കിളി.......
(കിളിമകളേ നീ കണ്ടോ ...)

Kilimakale... | Superhit Malayalam Movie | Kattuchembakam | Video Song