നീലവാനം കുട

നീലവാനം കുട പിടിച്ചേ നീലക്കുറിഞ്ഞി പൂത്തേ
മലകളും പുഴകളും ചേർന്നു പാടി ചേർന്നു പാടി
ഹരിതാഭ ഭൂമി തൻ ഉണർത്തു പാട്ട്
കാടിന്റെ മക്കളുടെ തേക്കു പാട്ട് ഹേയ്
കാടിന്റെ മക്കളുടെ തേക്കു പാട്ട്
(നീലവാനം....)

ചന്ദനക്കാട്ടിലെ സിന്ദൂരക്കുരുവിയും ഓ..ഓ..ഓ..
ചന്ദനക്കാട്ടിലെ സിന്ദൂരക്കുരുവിയും
പുള്ളിമാൻ കുന്നിലെ പൂന്തേനരുവിയും
സ്നേഹത്തിൻ ഗാഥ പാടുന്നു (2)
പ്രകൃതിയ്ക്ക് പ്രേമത്തിൻ ഈണമേകുന്നു(2)
(നീലവാനം....)

മണ്ണിനു പൊന്നിന്റെ മിന്നു ചാർത്താൻ വന്ന ആ...ആ
മണ്ണിനു പൊന്നിന്റെ മിന്നു ചാർത്താൻ വന്ന
സുപ്രഭാതത്തിലെ സൂര്യതേജസ്സേ
സ്വാഗതമേകുന്നു ഞങ്ങൾ (2)
കാട്ടുപൂക്കൾ കോർത്തൊരുക്കിയ മാലയിട്ട് (2)
(നീലവാനം...

Neelavaanam - Kaattuchembakam