വെള്ളാരം കുന്നുകളിൽ

വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി (2)
ഒന്നുചോദിച്ചോട്ടെ ഒന്ന് ചോദിച്ചോട്ടേ 
പ്രണയം മധുരമാണോ?പ്രേമത്തിൻ നൊമ്പരം സുഖകരമാണോ?
കൊതിതീരെ സ്നേഹിക്കാൻ മോഹമാണോ...മോഹമാണോ?
എന്നും മോഹമാണോ?(വെള്ളാരം................വാനമ്പാടി)

കാട്ടുമൈനകൾ പാടി കാട്ടുചോലകളേറ്റുപാടി
എന്തുപാടി ഏയ് എന്തുപാടി.....
കാട്ടുചെമ്പകപ്പൂവിന് കല്യാണപ്രായമായി (2)
കരളിലൊരായിരം പൊൻകിനാക്കൾ താലമേന്തി താലമേന്തി 
                                                   (വെള്ളാരം........വാനമ്പാടി)

കണ്ണിൽ കന്മദപൂക്കളുണ്ടേ........
ചുണ്ടിൽ പൂമ്പൊടിതേനുമുണ്ടേ......(2)
ആർക്കുവേണ്ടി......ആർക്കുവേണ്ടി 
കാമദേവന് കാണിക്കയേകുവാൻവേണ്ടി(2)
കനവിലെ രാജകുമാരന് കൈനീട്ടമേകുവാൻ വേണ്ടി 
                                                          (പല്ലവി)

Vellaram kunnu