ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ
ഒരു ധനികന്റെ മകളും,ബധിരയും മൂകയുമായ ഗോപിക എന്ന പെൺകുട്ടി ഊമയായ ബോബി എന്ന സാധാരണക്കാരനുമായി പ്രണയത്തിലാകുന്നു. അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കപ്പെടുന്നതോടെ കമിതാക്കൾ സംഘർഷത്തിലാകുന്നു.
Actors & Characters
Actors | Character |
---|---|
ബേബി ഉമ്മൻ | |
ശ്യാം ഗോപാൽ വർമ്മ | |
മൂപ്പൻ | |
രാജശേഖര വർമ്മ | |
മുകുന്ദ വർമ്മ | |
ചെല്ലപ്പ ചെട്ട്യാർ | |
കരുണൻ | |
ടോമി | |
പുഞ്ചിരി പുഷ്പരാജ് | |
കൊച്ചുകുട്ടൻ | |
ഡി വൈ എസ് പി | |
മാധവൻ | |
ഗോപിക | |
കന്യക | |
ത്രേസ്യാമ്മ | |
ആനി | |
കഥ സംഗ്രഹം
ഊമയായ ബോബി പരസ്യബോർഡുകൾ വരച്ച് ഉപജീവനം നടത്തിയിരുന്നത്.ഒരിക്കൽ പെയിന്റിംഗിനിടയിൽ കാണാനിടയായ ഊമയും ബധിരയുമായ ഗോപിക എന്ന ഒരു സമ്പന്നകുടുംബത്തിലെ പെൺകുട്ടിയോട് ബോബിക്ക് പ്രണയം തോന്നുന്നു.ബോബിയും സുഹൃത്തുക്കളും അവതരിപ്പിച്ച ഒരു പരിപാടി കാണാൻ പോയ ഗോപികയ്ക്ക് ബോബിയും ഊമയാണെന്ന് അറിഞ്ഞതോടെ പ്രണയം തോന്നിത്തുടങ്ങുന്നു. അച്ഛന്റെയും അവളുടെ സഹായിയായ പെൺകുട്ടിയുടെയും കൂടെയാണ് ഗോപിക താമസിച്ചിരുന്നത്.നിർഭാഗ്യവശാൽ, അവളുടെ അച്ഛൻ അവൾ വെറുത്തിരുന്ന ശ്യാം എന്ന യുവാവുമായി അവളുടെ കല്യാണം നിശ്ചയിക്കുന്നു. ബോബിയുമായുള്ള ബന്ധത്തിന് ഗോപികയുടെ വീട്ടുകാർ എതിരായതിനാൽ അവർ ഒളിച്ചോടുന്നു.
ബോബിയെ കൊല്ലാനും ഗോപികയെ തിരികെ കൊണ്ടുവരാനും ശ്യാമിന്റെ കുടുംബം പോലീസ് ഉദ്യോഗസ്ഥനായ ചെല്ലപ്പയെ അയയ്ക്കുന്നു.ഇതിനിടയിൽ ഗോപികയും ബോബിയും ഒരു മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ഒളിവിൽ കഴിയുന്നു. പക്ഷേ ഒടുവിൽ ചെല്ലപ്പ അവരെ കണ്ടെത്തുന്നു.