മുല്ലയ്ക്കു കല്ല്യാണ...

മുല്ലക്ക് കല്യാണ പ്രായമായെന്നു
തെന്നൽ കുറിപ്പുകിട്ടി ഓഹോ... ഓഹോ
മുല്ലക്ക് കല്യാണ പ്രായമായെന്നു
തെന്നൽ കുറിപ്പുകിട്ടി(2)
പുന്നാരത്തുമ്പി മെല്ലെ ചൊല്ല് (2)
പുടമുറിയെന്നാണ് നിന്റെ പുടമുറിയെന്നാണ്
മുല്ലക്ക് കല്യാണ പ്രായമായെന്നു
തെന്നൽ കുറിപ്പുകിട്ടി(2)

ആയിരം വർണ്ണങ്ങൾ ചാലിച്ചെഴുതുന്നു
മായിക ചിത്രം നീ (2)
ഉണ്ണാനുഴക്കരിയില്ലാതെ
മണ്ണിലുഴലുന്നു ഞങ്ങൾ (2)
സൂര്യൻ വിണ്ണിന്റെ കാവൽക്കാരൻ
നീയോ കണ്ണീരിൻ ചിത്രകാരൻ
മുല്ലക്ക് കല്യാണ പ്രായമായെന്നു
തെന്നൽ കുറിപ്പുകിട്ടി(2)

പാലുകുറുക്കിയ ചേലുള്ള പുഞ്ചിരി
പെണ്മണി ചുണ്ടിലുണ്ടേ (2)
മിന്നണതൊക്കെയും പൊന്നല്ല
മിണ്ടാത്തതൊക്കെയും കല്ലല്ല (2)
മേലേ മൂവന്തി പൊന്നൊരുക്കി
താഴേ ചേമന്തി പൂവൊരുക്കി

(മുല്ലക്ക് കല്യാണ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullakku kalyaana...

Additional Info

അനുബന്ധവർത്തമാനം