സ്വപ്നങ്ങൾ കാണാൻ..
സ്വപ്നങ്ങൾ കാണാൻ ശബ്ദം
വേണ്ടടാ മച്ചാനെ
മോഹങ്ങൾ ചൊല്ലാൻ നാവും
വേണ്ടടി പെണ്ണാളേ (2)
ഈ കണ്ണുകളിൽ കഥയുണ്ടല്ലോ
ഈ ചൊടിയിണയിൽ മധുവുണ്ടല്ലോ
ഇരുഹൃദയങ്ങൾ ഉരുവിടും
പ്രണയത്തിൻ ശ്രുതിയിതാ ഓ... ഓ..
സ്വപ്നങ്ങൾ കാണാൻ ശബ്ദം
വേണ്ടടാ മച്ചാനെ
മോഹങ്ങൾ ചൊല്ലാൻ നാവും
വേണ്ടടി പെണ്ണാളേ
ചിട്ടന്റെ കരളിൽ കയറിക്കൂടി
സിരകളിൽ പ്രേമത്തിൻ ലഹരിയൂറി
മരിച്ചാലും മറക്കില്ലെന്നൊരിക്കൽ കൂടി
പറഞ്ഞിട്ടു പറ്റിച്ചു പറന്നു പോയി
കന്യകമൂലം കാമിനിമൂലം
കലഹം പലവിധം ഉലകിലില്ലേ
കാത്തുസൂക്ഷിച്ചത് കാക്ക കൊത്തില്ലേ
പെണ്ണൊരുബെട്ടാൽ പിന്നെന്തു ചെയ്യും
ആണിന്റെ കയ്യുടെ ചൂടറിഞ്ഞിട്ടുള്ളപെണ്ണിന്റെ സ്നേഹത്തിൻ സുഖമൊന്നു വേറെ
സ്വപ്നങ്ങൾ കാണാൻ ശബ്ദം
വേണ്ടടാ മച്ചാനെ
മോഹങ്ങൾ ചൊല്ലാൻ നാവും
വേണ്ടടി പെണ്ണാളേ
സ്‌നേഹിച്ചു തീരാത്ത മനസ്സുകൾക്കും
പ്രേമിച്ചു തീരാത്ത പ്രണയിനിക്കും
ദാഹിച്ചു വലയുന്ന കാമുകർക്കും
ദാഹശമനിയായ് ഞങ്ങൾ വരും
കൂനിന്മേൽ കുരുവും കുരങ്ങന്റെ മുഖവും
എന്നാലും ഇവരാര് റോമിയോമാരോ
പ്രേമത്തിനു കണ്ണില്ല നാക്കില്ല ചെവിയില്ല
അനുരാഗ പനി വന്നാൽ
ആന്ത്രാക്സ് പോലാണെ
അടികൊണ്ട് ചുരുളുമ്പോൾ
അനുരാഗ പനിയെല്ലാം
അറിയാതെ പറപറക്കും
അളിയാ അറിയാതെ പറപറക്കും
( സ്വപ്നങ്ങൾ... )