അധരം സഖീ

അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം

Adharam Sakhi - Oomapenninu Uriyaada Payyan