എനിക്കും ഒരു നാവുണ്ടെങ്കിൽ(F)

എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും (3)
പ്രിയനെന്നോ പ്രിയതമനെന്നോ
പ്രാണേശ്വരനെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും

നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ..
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ
തങ്കകുടമെന്നോ (2)
പറയൂ.. പ്രിയതമാ..
പ്രിയതമാ.. പ്രിയതമാ.. പ്രിയതമാ..
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും(2)

നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിന് താരാട്ടു പാടും നാം
കുഞ്ഞിന് താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട്
ഉണ്ണീ നീയുറങ്ങ് (2)
മനസ്സിലെ.. മുരളിയായ്
പാടുനീ.. മൗനമേ.. മൗനമേ

എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ
പ്രാണേശ്വരനെന്നോ
എനിക്കും ഒരു നാവുണ്ടെങ്കിൽ
എന്തു ഞാൻ വിളിക്കും നിന്നെ
എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ
( എനിക്കും ഒരു നാവുണ്ടെങ്കിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enikkum oru naavundengil

Additional Info

അനുബന്ധവർത്തമാനം