നീലനിലാവെ (F)

നീലനിലാവേ നീ കേഴുകയാണോ
നീറുകയാണോ നിന്‍ നെഞ്ചകമെന്നും (2)
ഒരു നൊമ്പരമായി എന്‍ ഗദ്ഗദമായി
ഞാന്‍ പാടുകയാണീ ശോകങ്ങള്‍
ഇടനെഞ്ചില്‍ കേള്‍ക്കും 
തുടിയുടെ ശബ്‌ദം ഇടറുകയാണോ
നീലനിലാവേ നീ കേഴുകയാണോ
നീറുകയാണോ നിന്‍ നെഞ്ചകമെന്നും

സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്നവരാണേ
പകരം ദുഃഖങ്ങള്‍ തന്നത് നിങ്ങളാണേ(2)
മാളോരേ....
നിങ്ങടെ പുഞ്ചിരിപ്പൂവില്‍ ഞങ്ങടെ കണ്ണുനീരാണേ (2)
വിധിയുടെ കോമരങ്ങളായ് ഞങ്ങളലയുകയാണേ 
നീലനിലാവേ നീ കേഴുകയാണോ
നീറുകയാണോ നിന്‍ നെഞ്ചകമെന്നും

സ്വന്തമെന്നു പറയാന്‍ ഓര്‍മ്മകള്‍ മാത്രം
ഇന്നു സാന്ത്വനിപ്പിക്കാനെന്‍ നിഴല്‍ മാത്രം (2)
ജീവിതമേ...
നിന്നുടെ നൊമ്പരങ്ങള്‍ ചുമലിലേറ്റിത്തളര്‍ന്നുവീഴുമ്പോള്‍ (2)
ദയയുടെ സ്‌നേഹമൂറും തലോടലായ് നീ വന്നിടുമോ

(നീലനിലാവേ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelanilave (F)

Additional Info

അനുബന്ധവർത്തമാനം