ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു
ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു
ആർദ്രമാം പാട്ടിന്നീണം
അടിതെറ്റിയ മനസ്സിൻ താളം
അകതാരിൽ നിറയും ശോകം
അറിഞ്ഞുവോ നീ...
അറിഞ്ഞുവോ നീ...
മരണത്തിൻ മഞ്ചലിലേറിയ
കറുത്തപെണ്ണേ
അറിഞ്ഞുവോ നീ കറുത്തപെണ്ണേ
(ഇടനെഞ്ചിൽ...)
ചിരിമാത്രമറിയും പെണ്ണേ
കരയാനറിയാത്തപെണ്ണേ
മരണത്തിൻ മഞ്ചലിലേറിയ
കറുത്തപെണ്ണേ..കറുത്തപെണ്ണേ
(ചിരിമാത്രം...)
മിഴിനിറയെ കണ്ണീർപ്പൂക്കൾ
മനമുരുകിയ മോഹപ്പൂക്കൾ
വാടാത്ത സ്നേഹപ്പൂക്കൾ
മരിക്കുകില്ലാ...മരിക്കുകില്ലാ
കറുത്തപെണ്ണേ..
ഒരിക്കലും ഓർമ്മകളിൽ നീ
മരിക്കുകില്ലാ...മരിക്കുകില്ലാ
കറുത്തപെണ്ണേ...
ഒരിക്കലും ഓർമ്മകളിൽ നീ
മരിക്കുകില്ലാ...മരിക്കുകില്ലാ
(മിഴിനിറയെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Idanenchil thudi kottunnoru
Additional Info
Year:
1996
ഗാനശാഖ: