ഏഴുനിലമാളിക മേലെ - F

ഏഴുനിലമാളിക മേലെ
അലങ്കാരമണിയറയിൽ
തമ്പുരാനണിഞ്ഞൊരുങ്ങീ
വീരാളിക്കോടിഞ്ഞൊറിഞ്ഞത് 
പൊൻമേഘം
രാജാങ്കപൊന്നുടവാളിനു 
തൂമിന്നൽ ഹൊ
അന്നനടത്താളവുമായ് 
വരവേല്പിനു ശൃംഗാരറാണി
ഏഴുനിലമാളിക മേലെ അലങ്കാരമണിയറയിൽ

പുന്നാഗത്താലിയൊരുങ്ങി  പൂത്താലിച്ചന്തമൊരുങ്ങി
കല്യാണമണ്ഡപത്തിൽ സ്വയംവരം
ആനകളും അമ്പാരിയും 
ആലവട്ടച്ചേലും നാലുനിലത്തേരും 
അരയന്നത്തോണിയുമായ്
വരവേൽക്കാൻ മാളോരുണർന്നു
ഏഴുനിലമാളിക മേലെ അലങ്കാരമണിയറയിൽ

നീരാളപ്പട്ടുഞൊറികൾ 
നാണത്താൽ തിരയിളകി
മാദകരാത്തിങ്കൾ തളർന്നുപോയ് 
ഇരുമെയ്യും പെണ്ണഴകും 
മായികമാം രാവിൽ 
രതിമഴയിൽ ചേർന്നു 
ആയിരം പൂക്കളുമായ് എതിരേറ്റു കന്യാവസന്തം

ഏഴുനിലമാളിക മേലെ അലങ്കാരമണിയറയിൽ
തമ്പുരാനണിഞ്ഞൊരുങ്ങീ
വീരാളിക്കോടിഞ്ഞൊറിഞ്ഞത് 
പൊൻമേഘം
രാജാങ്കപൊന്നുടവാളിനു 
തൂമിന്നൽ ഹൊ
അന്നനടത്താളവുമായ് 
വരവേല്പിനു ശൃംഗാരറാണി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhunila Malika mele - F

Additional Info

Year: 
1996

അനുബന്ധവർത്തമാനം