വെള്ളിനക്ഷത്രം
ശാന്തയെന്ന യുവതിയുടെയും മോഹനെന്ന യുവാവിന്റെയും പ്രണയവും, അതിന്റെ സാക്ഷാത്കാരവുമാണു ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കഥ സംഗ്രഹം
ജഗദീഷ് മില്ലിന്റെ ഉടമസ്ഥൻ ഒരു റിട്ട. ജസ്റ്റിസ് ആണ്. ജയിൽ ജീവിതമനുഭവിക്കുന്ന തന്റെ ബിസിനസ് പങ്കാളിയുടെ മകൾ മണിയെ ശാന്തയെന്നു പേരിട്ട് അയാള് സ്വന്തം മകളെ പോലെ വളർത്തുന്നു. ശാന്തയുടെ അച്ഛൻ സ്ഥിരബുദ്ധി നഷ്ടപ്പെട്ട് മൂകനായി അലയുന്നു. അതേ
മില്ലിലെ ഹെഡ് ക്ലാർക്കായ മോഹനനെന്ന യുവാവുമായി അവൾ പ്രണയത്തിലാവുന്നു. ധൂർത്തനും സ്വപ്നസഞ്ചാരിയുമായ ആനന്ദൻ മാനേജരുടെ മകനാണ്. അവനെക്കൊണ്ട് ജസ്റ്റിസിന്റെ മകളായ ശാന്തയെ വിവാഹം കഴിപ്പിക്കാൻ ദുരാഗ്രഹിയായ മാനേജർ മോഹിച്ചു.
വിധവയായ സഹോദരിയും അവരുടെ മകൾ പ്രസന്നയും മോഹനന്റെ ജീവിതഭാരം വർധിപ്പിക്കുന്നു.
അമ്മയുടെ ദേഹവിയോഗം മോഹനനെ അന്ധകാരത്തിലാഴ്ത്തുന്നു. മൂകനായി ഇരുട്ടിൽ തനിച്ചുകഴിയുന്ന മോഹനന്റെ മനസ്സിൽ വെള്ളിനക്ഷത്രമായി വെളിച്ചം പകരുകയാണ് ശാന്ത. എന്നാൽ യാഥാസ്ഥിതികനായ ജസ്റ്റിസിന് മകൾ ഒരു ഹെഡ്ക്ലാർക്കിനെ വിവാഹം കഴിക്കുന്നതിനോട് യോജിക്കാനാവുന്നില്ല. അയാൾ മോഹനനെ മില്ലിൽ നിന്ന് പിരിച്ചയക്കുന്നു. പക്ഷേ തൊഴിലാളികൾ ഒന്നിച്ചു ശബ്ദമുയർത്തിയപ്പോൾ ജസ്റ്റിസിന് അയാളെ തിരിച്ചെടുക്കേണ്ടി വരുന്നു. അങ്ങനെ പ്രതികൂല സാഹചര്യങ്ങളിലും ശാന്തയുടെയും മോഹനന്റെയും അനുരാഗവല്ലരി വളരുന്നു. മാനേജരുടെ മകൻ ആനന്ദൻ സ്വയം പിന്മാറുന്നു. മോഹനനെ സ്നേഹിച്ച മാനേജരുടെ മകൾ ലീല അയാളുടെ മനസ്സ് തനിക്കൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞ് വേദനയോടെ ഒഴിഞ്ഞുമാറുന്നു. ശാന്തയുടെ അലഞ്ഞു തിരിയുന്ന അച്ഛനെ മാനേജർ വധിക്കാൻ ശ്രമിക്കുന്നു. ശാന്ത അയാളുടെ മകളാണെന്ന
കാര്യം ഒടുവിൽ വെളിപ്പെടുന്നു. ശാന്തയുടെയും മോഹനന്റെയും അനുരാഗനദിക്ക് നിർബാധഗമനം അനുവദിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു.
ചമയം
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആലോലാമല |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ഉദയ സ്റ്റുഡിയോ ഓർക്കെസ്ട്ര | ആലാപനം ഗായക പീതാംബരം |
നം. 2 |
ഗാനം
തൃക്കൊടി തൃക്കൊടി |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ബി എ ചിദംബരനാഥ് | ആലാപനം ചെറായി അംബുജം |
നം. 3 |
ഗാനം
പോരിനായിറങ്ങുവിൻ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ബി എ ചിദംബരനാഥ് | ആലാപനം |
നം. 4 |
ഗാനം
ജീവിതവാടി |
ഗാനരചയിതാവു് അഭയദേവ് | സംഗീതം | ആലാപനം ബി എ ചിദംബരനാഥ്, ഗായക പീതാംബരം |
നം. 5 |
ഗാനം
എവം നിരവധി |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ബി എ ചിദംബരനാഥ് | ആലാപനം ചെറായി അംബുജം |
നം. 6 |
ഗാനം
ആഹാ മോഹനമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ബി എ ചിദംബരനാഥ് | ആലാപനം |
നം. 7 |
ഗാനം
ആശാഹീനം |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ബി എ ചിദംബരനാഥ് | ആലാപനം ഗായക പീതാംബരം |
നം. 8 |
ഗാനം
പ്രേമമനോഹരമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം ഗായക പീതാംബരം, ചെറായി അംബുജം |
നം. 9 |
ഗാനം
ശോകവികലമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പരമുദാസ്, ബി എ ചിദംബരനാഥ് | ആലാപനം |
നം. 10 |
ഗാനം
രാഗരമ്യമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം ബി എ ചിദംബരനാഥ് | ആലാപനം സാവിത്രി ആലപ്പുഴ |