ആശാഹീനം

ആശാഹീനം ശോകദം നിയതം
സ്വാർത്ഥതയാലെ നിഖിലം ലോകം

-ആശാഹീനം...

യാതനയാർന്നിടും സോദര‍ന്മാർ തൻ
വേദന കാണ്മാൻ കനിവില്ലേതും
ത്യാഗവും സ്നേഹവും സേവനശീലവും
ആകവേ അപജയം അനിശം ലോകം

---ആശാഹീനം.....
ശോകവികലമേ ലോകമിതാകെ
നിയതമിതാർക്കും കാണ്മതിനാകാ
--ശോകവികലമേ...

അഴലാളുമീ ഭവജീവിതമേന്തി
നേടുവതെന്തേ മാനവനോർത്താൽ
ആശപെടുകിലുടൻ പെടുമേ നിരാശ
സാരമതെന്തിതിനാഹാ
കാണ്മതിനാകാ

--- ശോക....

രാഗരമ്യമേ മധുകാലശ്രീലലോകം ആഹാ
ജീവിതാശയാൽ ഉള്ളം ഉഴറിടുന്നിതാ

--- രാഗ....
പ്രേമലോലം ചേർന്നിടുന്നു
ജീവജാലം ആകവേ
എകയായ് ഞാൻ ശോകഭരിതം
വാഴ്കയോ മതിമോഹനാംഗാ‍

---രാഗ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashaaheenam

Additional Info

അനുബന്ധവർത്തമാനം