പുഷ്കല

Pushkala
pushkala-m3db
Date of Death: 
തിങ്കൾ, 20 July, 2020
പുഷ്‌കല ശിവാനന്ദൻ

എഴുത്തുകാരനായ ഹരിപ്പാട് കരുവാറ്റ വാസുപിള്ളയുടെ മകളാണ്.

1959 ൽ ജനിച്ച പുഷ്കല 1973 ൽ തന്റെ 14 ആം വയസിൽ വേലുത്തമ്പിദളവ എന്ന നൃത്ത സംഗീതനാടകത്തിലൂടെ അഭിനയ രംഗത്തെത്തി.1978 ൽ ആലപ്പുഴ അശ്വതി തീയറ്റേഴ്സിന്റെ അഗ്നിവർഷത്തിൽ അഭിനയിക്കാനെത്തിയ പുഷ്കല അതിന്റെ ഉടമയും പ്രശസ്ത നാടക/ സിനിമ/സീരിയൽ നടനുമായ വി ഡി ശിവാനന്ദനെ 1981 ൽ വിവാഹം കഴിച്ചു. വിവാഹ ശേഷം അഭിനയത്തിൽ നിന്നു താത്കാലികമായി പിന്മാറിയ പുഷ്കല 1985 ൽ എസ്എൽ പുരം സദാനന്ദന്റെ സൂര്യസോമയുടെ ഉത്തിഷ്ഠത ജാഗ്രതയിൽ ശിവാനന്ദന്റെ നായികയായി വേദിയിൽ തിരിച്ചെത്തി.

 ഞങ്ങൾ സന്തുഷ്‌ടരാണ്, എന്നും സംഭവാമി യുഗേയുഗേ, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, കാശി, ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, കനൽക്കിരീടം, കായംകുളം കണാരൻ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ വലതും ചെറുതുമായ വേഷങ്ങൾ ഇവർ ചെയ്‌തു. കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ സ്ഥാപക ഭാരവാഹിയുമായിരുന്ന ഇവർ 10,000 ത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സ്‌നേഹക്കൂട് എന്ന സീരിയലിൽ പുഷ്‌കലയും ശിവാനന്ദനും ഭാര്യാ ഭർത്താക്കന്മാരായിത്തന്നെ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ്

 

സേതുലക്ഷ്‌മി/ശ്രീലക്ഷ്‌മി എന്നിവരാണ് മക്കൾ.

അവലംബം - സഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്