താളം താളം സംഗമ താളം
നെഞ്ചകത്തൊരു ദ്രുത താളം (3)
വന്നേ പോയ് തേൻ കുളിരേ
ഒരു കഞ്ചുക രാഗം മഞ്ജുള താളം തന്നെ പോയ്
താളം താളം സംഗമ താളം
നെഞ്ചകത്തൊരു ദ്രുത താളം
പുലരികാറ്റിൻ പുല്ലാങ്കുഴലിൽ
പുതിയൊരു ഗാനം കേട്ടല്ലോ (2)
പൂക്കണി പോലെ സൂര്യ മുഖത്തൊരു
പുതിയ വെളിച്ചം കണ്ടല്ലോ (2)
പരിണാമത്തിൻ പവിഴക്കതിരാൽ
പനിനീർ പൂക്കൾ നെയ്യാൻ വാ
താളം താളം സംഗമ താളം
നെഞ്ചകത്തൊരു ദ്രുത താളം
ആ നിറ മാറിൽ തല ചായ്ക്കുമ്പോൾ
ആവേശത്തിൻ തിരയിളകി (2)
ഉടലുകളൊന്നായ് ഉയിരിൻ വല്ലിയിൽ
ഊഞ്ഞാലിടും നിമിഷമിതേ (2)
കരിവളയിളകി കളകളമൊഴുകി
പഞ്ച സ്വപ്നം കൊയ്യാൻ നീ