ചെപ്പു കിലുക്കി നടക്കണ
ചെപ്പു കിലുക്കി നടക്കണ റപ്പായി
വണ്ടീലിരുത്തി പായണ പൊന്നാലീ
കണ്ടാലെന്തും കൊത്തണ കാക്കച്ചി
മിണ്ടാതെല്ലാം കക്കണ പൂച്ചയ്ക്ക്
ഇതിലേ വാ ഇതിലേ വാ
ഇതിലേ വാ ഇതിലേ വാ
ഇന്നച്ചാമ്മേ അച്ചായൻ കെട്ടണ നാളല്ലോ
അച്ചാമ്മേ അച്ചായൻ കെട്ടണ നാളല്ലോ
ഇതിലേ വാ ഇതിലേ വാ
ഇതിലേ വാ ഇതിലേ വാ
ഇന്നച്ചാമ്മേ അച്ചായൻ കെട്ടണനാളല്ലോ
ഇതിലേ വാ ഇതിലേ വാ
ഇതിലേ വാ ഇതിലേ വാ
കൊല്ലം കണ്ടവനില്ലം വേണ്ടല്ലോ
കൊച്ചി കണ്ടവനച്ചി വേണ്ടല്ലോ
അച്ചാമ്മച്ചേടത്തി വന്നതിൽ പിന്നെ
എന്റച്ചായനു കൊല്ലോം കൊച്ചീം
ഒന്നും വേണ്ടല്ലോ
അച്ചായാ..പൊന്നച്ചായാ ഹേയ്
അച്ചായാ പൊന്നച്ചായാ
കാനായിൽ നിന്നുള്ള വീഞ്ഞും കുപ്പി നിരന്നേ
താ തിന്ത തരികിട തിന്ത
ആബേലിൻ ബലിയാട് മുഴുവനും മൊരിഞ്ഞേ
താകിട തരികിട തിന്തത്തൈ
കമ്പോളനിലവാരം കണ്ണുംനോക്കിയിരിക്കാതെ
അച്ചായാ വയർ നിറച്ചാഘോഷിക്കാം
ഈ സൽക്കാരപെരുന്നാളിൽ മതിമറക്കാം
ചന്ദ്രികയായ് വെൺചന്ദ്രികയായെൻ
ഖൽബിലുദിച്ചവളേ
അത്തറുമായി വരുന്നൊരു മലരേ
മുല്ലപ്പൂമെയ്യാളേ...
മധുരം മുറിച്ചെന്റെ ജീവനിൽ
മധുരിക്കും മാലാഖയല്ലേ നീ
സ്നേഹമലർ ചെണ്ടുമായ് ഞാൻ വന്നപ്പോൾ കണ്ണടച്ചോ നീ
ആദ്യത്തെ രാവെന്നു നിനച്ചോ നീ