ഞാൻ കേൾക്കുന്നു (D)
ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം
ഞാൻ കേൾക്കുന്നു നിൻ നാദം
ആ.... ആ.... ആ....
ഞാൻ തേടുന്നു നിൻ പാദം
എൻ സായൂജ്യം ആ സ്നേഹം
ഉയിരിൽ നിറയും പരമാനന്ദം
ഇന്നു മുന്നിൽ നീ വരുന്നു
ഹിമമണിഞ്ഞ രാവിൽ
ഈ നിലാവിൽ
(ഞാൻ കേൾക്കുന്നു)
നീ എന്റെ ജീവന്റെ ലയം അല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ
നീ എന്റെ ജീവന്റെ ലയം അല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ
പിതാവേ... പിതാവേ....
പിതാവേ പാടാം ഞാൻ
എന്നാത്മ സംഗീതം
നീ സ്വീകരിക്കേണമേ...
ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം
എൻ സായൂജ്യം ആ സ്നേഹം
ഉയിരിൽ നിറയും പരമാനന്ദം
നീ എന്നും നേരിന്റെ വഴിയല്ലേ
ഞാനെന്നും താതന്റെ കുഞ്ഞല്ലേ
നീ എന്നും നേരിന്റെ വഴിയല്ലേ
ഞാനെന്നും താതന്റെ കുഞ്ഞല്ലേ
പിതാവേ... പിതാവേ....
പിതാവേ ദ്യോവിന്റെ സൗഭാഗ്യമേകി നീ എന്നെ നയിക്കേണമേ..
ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം
എൻ സായൂജ്യം ആ സ്നേഹം
ഉയിരിൽ നിറയും പരമാനന്ദം
ഇന്നു മുന്നിൽ നീ വരുന്നു
ഹിമമണിഞ്ഞ രാവിൽ
ഈ നിലാവിൽ
(ഞാൻ കേൾക്കുന്നു)