ചെറവരമ്പില് ചിരി

ചെറവരമ്പില് ചിരിവിതച്ചു കൊഞ്ചി വാ...
മകരമഞ്ഞില് മുടിയുലമ്പി കൊയ്യാൻ വാ
കരളുകൊണ്ട് കുളിരു കോരും കൈനകരിക്കാരി
(ചെറവരമ്പില്...)

തൊട്ടും മിണ്ടീം പുന്നാരിക്കണ്
ചിത്തിര നെല്ലോല
തക്കം പക്കം വെള്ളമിറക്കണ്
ചിങ്ങക്കൊടവയല്
ചെറവരമ്പില് ചിരിവിതച്ചു കൊഞ്ചി വാ...

കൈക്കൊട്ട മുങ്ങണ തഞ്ചത്തിലാരാരേ
ഞാറ്റടി ചിങ്കാരം മൂളുന്നുണ്ടേ
ചക്രം ചവിട്ടും നിൻ വേർപ്പുനീരൊപ്പുമ്പം
വൃശ്ചിക മഞ്ഞിന് നേരഴക്

അയ്യപ്പന്റമ്മയ്ക്ക് വയ്യാണ്ടായെടീ ചിങ്ങോലി ചിറ്റേ
കന്നിക്കുളപ്പാല കൊയ്യാണ്ട് നിക്കണതാരാരും കണ്ടാലോ 
ഓ തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ പൊലിയേ
പയ്യെ പയ്യെ കിളിച്ചുണ്ടത്തുരുകണ കിളിയേ കിളിയേ

വൈക്കോൽക്കൂനയ്ക്കപ്പുറമാരെടീ പഞ്ചാരച്ചിരുതേ
വയ്യാവേലിത്തരം ചോദിക്കണത-
ല്ലതിനാവാമേ
ചക്കരമാവിൽ പടർന്നു കേറണ 
കാവാലം മുല്ലേ
കൊച്ചാണിയ്ക്കും മച്ചമ്പിക്കും ഉള്ളതിനെന്തുണ്ട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Cheravarmbilu chiri