മനസിന്റെ മൈനേ നീ - M
Music:
Lyricist:
Singer:
Film/album:
മനസ്സിന്റെ മൈനേ നീ മഞ്ചലേറി വാ
പറന്നെന്റെ ആശാ നികുഞ്ജത്തിൽ വാ
കുളിരുള്ള രാവല്ലേ ചിറകിന്റെ ചൂടില്ലേ
മലരമ്പുകൊണ്ടുണർന്നുപോയീ ഞാൻ
ഇതുവരെ ഇണകളിലെഴുതിയ പുതു-
ലഹരികളിവരുടെ കനവിൻ നിഴലിൽ
(മനസ്സിന്റെ...)
കുളിരോലപ്പന്തലിട്ടൊരു കായലോരവും
വയൽപ്പാട്ടു നൽകിടുന്നൊരു പ്രേമശീലും
കളകളങ്ങളിൽ ഒഴുകുമോടവും
വളകിലുക്കി നീ അരികിലുള്ളതും
അനുരാഗം നിറയാനായ് നീ വാ വാ
മനസ്സിന്റെ മൈനേ നീ മഞ്ചലേറി വാ
പറന്നെന്റെ ആശാനികുഞ്ജത്തിൽ വാ
കളിവാക്കും ചൊല്ലിയെന്നുടെ കൂട്ടുകാരിയും
കിളിക്കൊഞ്ചൽ പോലെ നിന്നുടെ
പ്രേമദൂതും
മൃദുലമായ് വരും പവനസ്നേഹവും
മൃദുവിരൽതൊടും രോമഹർഷവും
ഇവയെന്നും പകരാനായ് നീ വാ വാ
(മനസ്സിന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasinte maine nee - M
Additional Info
Year:
1998
ഗാനശാഖ: