അമ്പലക്കുളക്കടവിൽ
അമ്പലക്കുളക്കടവിൽ വെച്ചോ
മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ (2)
കാട്ടുചെമ്പക ചന്തം
നല്ല നാട്ടുമഞ്ഞളിൻ ഗന്ധം
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
അമ്പലക്കുളക്കടവിൽ വെച്ചോ
മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
വെറുതെ മിഴിയടച്ചാൽ
മുന്നിൽ വന്നു നിൽക്കും
കുളിരും ചെറുകാറ്റായ്
കാതിൽ മെല്ലെ മൂളും
നുണക്കുഴിക്കവിൾ കുലുക്കിയന്നവൾ
ചിരിക്കവേ...
വെളുത്ത ചന്ദിരൻ ഉദിച്ചു
നിക്കണ തിളക്കമായ്..
മിണ്ടാതാനെന്തേ നാണം
കരിവണ്ടായ് മാറാൻ മോഹം..
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
അമ്പലക്കുളക്കടവിൽ വെച്ചോ
മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
ഉം.. ഉം... ഉം.. ഉം..
പിണങ്ങാൻ പിന്നെയിണങ്ങാൻ
കുഞ്ഞു ചങ്ങാലിപ്രാവായ് നീ
അരികെ എന്റെ സഖിയായ്
ചേരും നാളും കാത്ത്
ദിവസമോരോന്നും മനസ്സിൽ
എണ്ണിക്കൊണ്ടിരിക്കയായ്
പെട പെടക്കണ മനസ്സിൽ
ചെമ്പട മേളമായ്
ചിങ്ങം വന്നാലല്ലേ പെണ്ണേ
കല്യാണത്തിൻ നാള്
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
അമ്പലക്കുളക്കടവിൽ വെച്ചോ
മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ (2)
കാട്ടുചെമ്പക ചന്തം
നല്ല നാട്ടുമഞ്ഞളിൻ ഗന്ധം
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ
കണ്ണായ് നിന്നവളേ.. കണ്ണാടിപ്പൂവേ..
അമ്പലക്കുളക്കടവിൽ വെച്ചോ
മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ..
മാന്മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാൻ...