വാഴ്ത്തുന്നിതാ യാസുബുഹാനേ

 

വാഴ്ത്തുന്നിതാ യാസുബുഹാനേ
പാടുന്നിതാ നിൻ പുകൾ പോനേ
ഉലകിന്റെ നാഥൻ നീയാണേ
കനിവേകൂ യാ റഹുമാനേ
നേരും നെറിവേ സ്നേഹതികവേ
ഇനി ലോകവിജയം നീ തരണേ
യാറബ്ബനാ നീ തുണയേകൂ
തേടുന്നിതാ നീ പ്രാർത്ഥന കേൾക്കൂ
അല തല്ലും മോഹം തീർക്കണേ
അലിവേകൂ യാ സമഹോനേ
അഹതോനേ ഉടയോനേ
പരലോക നേട്ടം നീ തരണേ
യാലൽജലമാൽ നീ തുണയേകൂ
(വാഴ്ത്തുന്നിതാ...)

കാരുണ്യമായ് എന്നിൽ കനിയൂ
ഇടനെഞ്ചിൽ ദാഹം തീർക്കണേ
ഒരമോദം യാ സുബഹാനേ
സമതവഹിതേ ജല്ല ജലാലേ
ഈ വാനിൽ വെട്ടം തരണേ
(വാഴ്ത്തുന്നിതാ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaazhthunnithaa Yasubuhaane

Additional Info