നിക്കണ്ട നോക്കണ്ട മുതലാളി

 

നിക്കണ്ട നോക്കണ്ട മുതലാളി
നെറ്റിയിൽ നിസ്കാരപ്പാടുള്ള മുതലാളി
ചക്കരവാക്കുമായ് വീണ്ടുമൊരുത്തിയെ
നിക്കാഹ് ചെയ്യണ്ട
ഒരുത്തിയെ നിക്കാഹ് ചെയ്യണ്ട

നിഷ്കാലും പൊന്നും ചൊല്ലിൽ മാത്രം
ഒറ്റമുക്കാലും കൊടുക്കില്ല മുതലാളി
ആ..ആ.ആ
നിഷ്കാലും പൊന്നും ചൊല്ലിൽ മാത്രം
ഒറ്റമുക്കാലും കൊടുക്കില്ല മുതലാളി
മൂക്കു വിറപ്പിച്ചു കൊച്ചു പെണ്ണുങ്ങളെ
ചാക്കിൽ കയറ്റുന്ന മുതലാളി
(നിക്കണ്ട...)

സ്വർഗ്ഗത്തിലെത്തുവാൻ പക്കത്തിൽ മാസത്തിൽ
മക്കത്തു പോകുന്ന മുതലാളി
അ..ആ.ആ.ആ
സ്വർഗ്ഗത്തിലെത്തുവാൻ പക്കത്തിൽ മാസത്തിൽ
മക്കത്തു പോകുന്ന മുതലാളി
വാങ്കു വിളിക്കുമ്പം മറ്റാരും കാണാതെ
ബാങ്കിലൊളിക്കുന്ന മുതലാളി
(നിക്കണ്ട...)

എന്നും ഖുറാൻ വാക്യമോർമ്മിക്കും
പലിശ മന്നിൽ ഹറാമെന്നു വാദിക്കും
ആ..ആ.ആ
എന്നും ഖുറാൻ വാക്യമോർമ്മിക്കും
പലിശ മന്നിൽ ഹറാമെന്നു വാദിക്കും (2)
എന്നും ഖുറാൻ വാക്യമോർമ്മിക്കും
പലിശ മന്നിൽ ഹറാമെന്നു വാദിക്കും
പണമിടപാടിൽ പത്തിനു പത്തായ
പലിശയ്ക്കു കൈനീട്ടം മുതലാളി
(നിക്കണ്ട...)

കാലം മാറിപ്പോയ് മുതലാളി
നാടിൻ കോലം മാറിപ്പോയ് മുതലാളി
ഈ....ഈ...
കാലം മാറിപ്പോയ് മുതലാളി
നാടിൻ കോലം മാറിപ്പോയ് മുതലാളി (2)
ആ..ആ‍്..കാലം മാറിപ്പോയ് മുതലാളി
നാടിൻ കോലം മാറിപ്പോയ് മുതലാളി
ശീലിച്ചതിനിയും പാലിക്കാൻ നോക്കണ്ട
കാലക്കേടായീടും മുതലാളി
(നിക്കണ്ട...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nikkanda Nokkanda Muthalaalee

Additional Info