അവധിക്കാലം പറന്നു പറന്നു
അവധിക്കാലം പറന്നു പറന്നു
പോയതറിഞ്ഞില്ല
അറബിക്കടലിൻ അക്കരെ നിന്നുള്ള
വിളിയവൾ കേട്ടില്ല
കണ്ണടച്ച് തുറക്കും മുൻപാ
ജന്നത്ത് മണ്ണായ് മാറീ
പുന്നാരപുതുമാരൻ തനിയേ
പെണ്ണിനെ വിട്ടിട്ടു പോയീ
ആഴിക്കക്കരെ ആയാലും
ഊഴിക്കപ്പുറമായാലും
വിണ്ണായാലും മണ്ണായാലും
ഒന്നിച്ചു വാഴാൻ കൊതിച്ചു
അവളുടെ മോഹം പൈത്യം
അവൻ പറന്നു പോയത് സത്യം
അതു സത്യം അതു സത്യം
യാഥാർത്ഥ്യം
(അവധിക്കാലം...)
വന്നു ചേർന്നതറിഞ്ഞില്ലാ
പിന്നെ പോയതുമറിഞ്ഞില്ല
അരിപ്പയിങ്കൽ കോരി നിറച്ച
അമൃതം ചോർന്നതറിഞ്ഞില്ല
അവളൂടെ സ്വപ്നം വ്യർഥം
അവൻ അകന്നു പോയത് സത്യം
അതു സത്യം അതു സത്യം
യാഥാർത്ഥ്യം
(അവധിക്കാലം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Avadhikkalam parannu parannu
Additional Info
ഗാനശാഖ: