നിക്കാഹ് രാത്രി

 

നിക്കാഹു രാത്രി കഴിഞ്ഞേപ്പിന്നെ
സൽക്കാരം തന്നെ സൽക്കാരം
ബാപ്പായ്ക്കുമുമ്മായ്ക്കും ഉത്സാഹം
ബാക്കിയുള്ളോനിത് ദ്രോഹം
(നിക്കാഹു...)

പുതുമണവാളനു ബേജാറ്
പുന്നാരബീവിക്ക് പുക്കാറ് (2)
പുതുക്കത്തിനെത്തുന്ന കൂട്ടുകാർക്കൊക്കെ
പുറത്തും അകത്തും മക്കാറ് (2)
ഉറ്റവർക്കൊക്കെ ഉഷാറ്
കെട്ടിയ ചെറുക്കനു ബോറ്
എന്റെ...(നിക്കാഹു...)

കാലത്തും ബൈയ്യിട്ടും ബിരിയാനീ
പിന്നെ കടിക്കാനാടിന്റെ നെരിയാണി (2‌)
കൂട്ടാനാവോലി അച്ചാറ്
കൂടെ കുടിക്കാൻ മുന്തിരിച്ചാറ് (2)
അതു കാണുന്നോർക്ക് ജോറ്
കഴിക്കുമ്പോൾ ബേജാറ്
എന്റെ...(നിക്കാഹു...)

പച്ചക്കു തിന്നാൽ പഴം നുറ്ക്ക്
പിന്നെ അരിമുറുക്ക്
മധുരം നുള്ളിത്തരുവാനായി
മണവാട്ടി നീട്ടുന്ന നെയ്യലുവ
തീറ്റുന്നവർക്കോ സ്നേഹം
തിന്നുന്നവർക്കോ ദ്രോഹം
എന്റെ...(നിക്കാഹു...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nikkah Raathri

Additional Info