മധുവിധുവിൻ രാത്രി

 

 

മധുവിധുവിൻ രാത്രി വന്നു
മലരമ്പിനു മൂർച്ചവന്നു
മണിയറയിലെ ശരറാന്തലിനു മയക്കം വന്നൂ
അതിനു തിളക്കം നിന്നൂ
(മധുവിധുവിൻ...)

പുതുക്കപ്പെണ്ണുങ്ങളെല്ലാം മയക്കത്തിൽ വീണു കഴിഞ്ഞു
ഒടുക്കത്തെ വിരുന്നു കാരും മടക്കത്തിൻ യാത്ര പറഞ്ഞു
ഇനി പൂമാരനും പുതുമണവാട്ടിയും
പുതിയൊരു യാത്ര തുടങ്ങും (2)
പുതിയൊരു യാത്ര തുടങ്ങും
(മധുവിധുവിൻ...)

അതിന്റെ പേർ ജീവിതം
അള്ളാവാൽ കല്പിതം
അനുരാഗത്തിൻ വയലിൽ വിളയും
അനന്ത സുന്ദരജീവിതം
ഇതിൽ വിതച്ച വിത്തും
മണ്ണും ജലവും പതിച്ചു തന്നവനല്ലാഹു (2)
വിധിച്ചു തന്നവനല്ലാഹു
(മധുവിധുവിൻ...)

അതിന്റെ പേർ ജീവിതം
അള്ളാവാൽ കല്പിതം
അനുരാഗത്തിൻ വയലിൽ വിളയും
അനന്ത സുന്ദരജീവിതം
ഇതിൽ വിതച്ച വിത്തും
മണ്ണും ജലവും പതിച്ചു തന്നവനല്ലാഹു (2)
വിധിച്ചു തന്നവനല്ലാഹു
(മധുവിധുവിൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuvidhuvin Raathri

Additional Info