കൊച്ചീലെങ്ങും പെണ്ണില്ല
കൊച്ചീലെങ്ങും പെണ്ണില്ലാ
കോയിക്കോട്ടും പെണ്ണില്ലാ
കൊയിലാണ്ടി ചെന്ന് ഞമ്മള്
പെണ്ണിനെക്കണ്ട്..
വയനാടൻ മഞ്ഞള്പോലൊരു
സുന്ദരിപ്പെണ്ണ്..
വയനാടൻ മഞ്ഞള്പോലൊരു
സുന്ദരിപ്പെണ്ണ്..(കൊച്ചീലെങ്ങും)
അലിക്കത്തും കുമ്മത്തും കാതിലുണ്ട്
അരിമുല്ലപ്പണ്ടങ്ങളണിഞ്ഞിട്ട്ണ്ട്..
അറബിക്കാർ തോൽക്കുന്നരറിവുമുണ്ട്(അറബി)
പെണ്ണിന് കവിളത്തോരരിമ്പാറക്കുരുന്നുമുണ്ട്
പെണ്ണിന് കവിളത്തോരരിമ്പാറക്കുരുന്നുമുണ്ട്
(കൊച്ചീലെങ്ങും)
മയിൽപീലിക്കണ്ണെന്റെ മനസ്സിൽക്കൊണ്ട്
മധുരിച്ചമധുവുണ്ണാൻ കുതുകം പൂണ്ട്
മണിമഞ്ചമൊരുക്കവേ പിടഞ്ഞു ബീഗം(മണി )
ഞമ്മള് മണവാട്ടിക്കേകിയൊരു മധുരമുത്തം...
ഞമ്മള് മണവാട്ടിക്കേകിയൊരു മധുരമുത്തം...(കൊച്ചീലെങ്ങും)
അയലത്തപെണ്ണുങ്ങൾ അവളെക്കണ്ട്
അവർക്കെല്ലാമകത്തിരുന്ന അസൂയകൊണ്ട്
ആയിശുപ്പെണ്ണതുമിതും പറഞ്ഞുണ്ടാക്കി
(ആയിശു )
വീട്ടിൽ അലശണ്ടമുയുത്തപ്പം മുസീബത്തായി..
വീട്ടിൽ അലശണ്ടമുയുത്തപ്പം മുസീബത്തായി..
കൊച്ചീലെങ്ങും പെണ്ണില്ലാ
കോയിക്കോട്ടും പെണ്ണില്ലാ
കൊയിലാണ്ടി ചെന്ന് ഞമ്മള്
പെണ്ണിനെക്കണ്ട്..
വയനാടൻ മഞ്ഞള്പോലൊരു സുന്ദരിപ്പെണ്ണ്..
വയനാടൻ മഞ്ഞള്പോലൊരു സുന്ദരിപ്പെണ്ണ്.