മണിച്ചിലമ്പോ

 

മണിചിലമ്പോ പൂക്കുറുമ്പോ നിന്റെ പൂമൊഴിയിൽ
മാരിവില്ലോ പൊൻ ശരമോ നിന്റെ മലർക്കണ്ണിൽ
കാത്തു കാത്തു മോഹം പൂത്ത നാളു വന്നു
കാനോത്തിനു കൈ പിടിക്കാൻ ആളു വന്നു

ചിരിച്ചിടുമ്പോൾ പതഞ്ഞൊഴുകും പൂനിലാവ്
കരളിലാകെ കര കവിയും തേൻ കിനാവ്
നിറഞ്ഞു നിൽക്കും നിൻ മനസ്സിൽ വെളുത്ത വാവ്
നിനച്ച പോലെ കൊതിച്ച പോലെ കല്യാണരാവ്
ആ...ആ.ആ. കല്യാണരാവ്
(മണിചിലമ്പോ...)

കുറുകി കുറുകി വന്നൊരാൺകിളി നിന്റെ ചാരേ
കുണുങ്ങി കുണുങ്ങി പതുങ്ങി നിന്നു അവന്റെ നേരെ
കറുകറുത്തൊരു മിഴിയിലുള്ള കവിത പാട്ട്
നനുനനുത്ത വെളുത്ത മെയ്യിൽ വാരിക്കൂട്ട്
ആ...ആ‍ാ...ആ‍...വാരിക്കൂട്ട്
(മണിച്ചിലമ്പോ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manichilambo

Additional Info