വരുത്തെന്റോപ്പം

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ (2)
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മേ 
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ (2)

ഉടുമ്പുവാസൂന്റെ പാട്ടുകേക്കെടീ തങ്കമ്മേ 
നിന്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ (2)
പട്ടി പിടിക്കല് കുട്ടിക്കളിയല്ലെടി തങ്കമ്മേ 
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ (2)
ഞാൻ വയസ്സനല്ലെടി കിളവനല്ലെടി തങ്കമ്മേ 
ഇത് പഴനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ (2)

നടുവൊടിഞ്ഞ ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മേ 
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലേടി തങ്കമ്മേ (2)
വടക്കം പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ 
നീ അപ്പപ്പം കണ്ടോനെ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ (2)
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മേ 
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ (2)
                                                                    (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varuthantoppam