കളഭക്കുറിയിട്ട
കളഭക്കുറിയിട്ട കന്നിമാസപ്പെണ്ണായി കളിയാട്ടമാടാം ഞാൻ
മനസ്സുമയക്കുന്ന മന്മഥനു നീന്താൻ മയിൽപ്പീലി മെത്തയിതാ
പേരില്ലേ....കനകത്തേരില്ലേ...നേരല്ലേ....കനകനൂറല്ലേ
യുവരാജൻ...........ശിവമംഗളം
കളഭക്കുറിയിട്ട കന്നിമാസപ്പെണ്ണായി കളിയാട്ടമാടാം ഞാൻ
പ്രജകൾക്കെല്ലാം വിജയം നൽകും തറവാട്ടുരാജന്റെ ഭരണമല്ലേ
കിണറും കുത്തണ്ടേ...കുളവും തോണ്ടി കുഴിയും തോണ്ടി
കുടിവെള്ളം കണ്ണീരു തുടയ്ക്കുകില്ലേ.........
ഭരണ കളിയരങ്ങിൽ വാഴുന്ന രാജാവേ...ഈ നാടിന്റെ നേതാവേ
നിൻ പൂവമ്പുകൊള്ളുമ്പോൾ ഈ പ്രാവിന്റെ സീൽക്കാരം
ഈ മണ്ണിന്റെ വരം കനവുകളിൽ നീ കാണുന്ന മരം തണലുകളിൽ
നൂറായിരവും ആറായിരവുമായി ജനമേ...ഹേയ് .....
വന്നാലും ഒന്നിച്ചുനിന്നാലും..ഹേ...എല്ലാരും ഒന്നിച്ചു നിന്നാലും
ഹേ....യുവരാജന്......ശിവമംഗളം
കളഭക്കുറിയിട്ട കന്നിമാസപ്പെണ്ണായി കളിയാട്ടമാടാം ഞാൻ
പണയംവച്ചും പുളകംവരും പലകോടി തമ്പ്രാന്റെ ഭരണമല്ലേ
ഉലകം ചുറ്റേണ്ടേ ഉടലുംവാങ്ങി കുടലുംവാങ്ങി
പനിനീരിൽ മുങ്ങിയിട്ടു മടങ്ങുകില്ലേ
ഭരണത്തിരുവരങ്ങിൽ നേടുന്ന രാജാവേ ഈ നാടിന്റെ നേതാവേ
നിൻ കൂരമ്പു കൊള്ളുമ്പോൾ ഈ പൂവിന്റെ സീൽക്കാരം
ഈ സന്തോഷമുഖം ഇരവുകളിൽ നീ മോന്തുന്ന സുഖം
നുരകളുടെ നൂൽപ്പാലമിതു പാൽപ്പാലമിതിലേ ജനമേ
വന്നാലും ഒന്നിച്ചുനിന്നാലും...ഹോ....എല്ലാരും വന്ദിച്ചു നിന്നാലും
യുവരാജൻ......ശിവമംഗളം
കളഭക്കുറിയിട്ട കന്നിമാസപ്പെണ്ണായി കളിയാട്ടമാടാം ഞാൻ