തത്തപ്പെണ്ണ് പാട്ടുപാട് (M)

തത്തപ്പെണ്ണ് പാട്ടുപാട് മുത്തംകൊണ്ട് മാലകെട്ട് 
കണ്ണും ചിമ്മി കാത്തിരിക്ക് കള്ളൻപോരും പാതിരായ്ക്ക് 
കാണല്ലേ മിണ്ടല്ലേ ആരോടും ചൊല്ലല്ലേ 
പൊന്നും നിലാവ് നിനക്ക് ചൂടാൻ മുല്ലമാല തന്നു 
                                   (തത്തമ്മ......മാലകെട്ട് )

സൂര്യൻ തന്നതല്ലേ കുങ്കുമം താരം തന്നതല്ലേ അഞ്ജനം 
പൂക്കൾ തന്നതല്ലേ മെയ്‌നിറം പുണ്യം പൂത്തതല്ലേ പൂമുഖം 
മണിത്തിങ്കളെന്റെ കണ്ണിൽ നിറയ്......നിറയ് 
എനിക്കുള്ളൊരിഷ്ടമെല്ലാം പറയ്.......പറയ് 
മനസ്സിന്റെ വാതിലാരോ തുറന്നോ തോഴീ  
തനിച്ചുള്ള മോഹമെല്ലാം കവർന്നോ തോഴീ
                                (തത്തമ്മ......മാലകെട്ട് )

താനേ കാത്തുനിൽക്കും വീഥിയിൽ ആരോ കണ്ണുപൊത്താൻ വന്നുവോ
സ്നേഹം പൂത്തിറങ്ങും ചില്ലയിൽ ഏതോ കാറ്റുമെല്ലെ പുൽകിയോ 
മറക്കുന്നതോർമ്മവയ്ക്കാൻ മനസ്സ്.....മനസ്സ്......മനസ്സ് 
മഴയ്ക്കുള്ള മാസമായാൽ കുളിര്‌.....കുളിര്‌.....കുളിര് 
ചിരിയ്ക്കുന്ന നാണമെല്ലാം മറന്നോ തോഴീ 
വളപ്പൊട്ടിലേഴുവർണ്ണം തെളിഞ്ഞോ തോഴീ  (പല്ലവി)   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thathappennu pattupadu

Additional Info

Year: 
2001

അനുബന്ധവർത്തമാനം