അങ്ങാടിവീടിനു കതകില്ല

അങ്ങാടിവീട്ടിനു കതകില്ല ആകാശപ്പറവകൾക്കതിരില്ല 
ചങ്ങാതിമാർക്കൊരുകുറവില്ല തെങ്ങോളം ഞാനുണ്ട് പുലയില്ല 
കണ്ടതും കേട്ടതും മിണ്ടിയാൽ ചക്കരേ പണ്ടാരച്ചോടോ ഗോവിന്ദ ഗോവിന്ദ 
നാലുകാതം വഴിനടക്കണ നാടുനീളെ ആ കുടപിടിക്ക് 

വഴിയിൽ ഒരുവേലി അത് വയ്യാവേലി 
വേലിയിതാ വിളവെല്ലാം തിന്നും കാലമായി 
ഏതുനാട്ടിലും എന്റെ പമ്പരം കറങ്ങിടും 
ഏതു കാട്ടിലും ഞാൻ ഇറങ്ങിടും 
ആന ഒട്ടക മയിലുമായി വരും കൂട്ടരേ 
ഊരിലൊക്കെയും പേരു കേൾക്കണം 
ഉണ്ടചോറിനും നന്ദി കാട്ടണം......ഹാ....
ഉള്ളതൊക്കെയും ചെയ്തു തീർക്കണം 
ദൂരമെന്തിനോ തീരമെന്തിനോ നേരമെന്തിനോ
അങ്ങാടിവീട്ടിനു കതകില്ല ആകാശപ്പറവകൾക്കതിരില്ല

അറിയാം ഒരുപാഠം അതുകണ്ണീർപാഠം 
അന്നമിടും കയ്യിലോ ദൈവം താമസം 
മുത്തെടുക്കുവാൻ മുങ്ങിടുവാൻ ഒരാൾ മടിക്കുമോ 
താളു വേണമോ തകര വേണമോ
ഒന്നുകൂടണോ നൃത്തമാടണോ കൂടെ വാ 
കണ്ടിരിയ്ക്കണം ഉണ്ടുറങ്ങണം ഉള്ള കാര്യം നല്ലതാക്കണം 
നന്മ ചൊല്ലുവാൻ നാൾ കുറിയ്ക്കണം 
ആശയെന്തിനോ മീശയെന്തിനോ കീശയെന്തിനോ(പല്ലവി)
അങ്ങാടിവീട്ടിനു കതകില്ല ആകാശപ്പറവകൾക്കതിരില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angaadiveedinu kathakilla

Additional Info

Year: 
2001

അനുബന്ധവർത്തമാനം