മൂപ്പരുക്കൊരു നാലുകെട്ട്

മൂപ്പരുക്കൊരു നാലുകെട്ട് മുത്തുമണിക്കാളവണ്ടി 
ആശമൂത്തനാച്ചി ആര് കേട്ടറിഞ്ഞു കണ്ണ്തള്ളി
വീട്ടെഴുതി പാട്ടകൊത്തി കാട്ടുമാടൻ പെണ്ണുകെട്ടി 
നാട്ടിലെല്ലാരും പോയില്ലേ ഈ നാട്ടിലെല്ലാരും പോയില്ലേ 

ഉണ്ണാപ്പെണ്ണു ചോറുംവച്ചു മണ്ണാങ്കട്ട കറിയും വച്ച് 
ഉരുട്ടിയുരുട്ടി ഉണ്ണണുണ്ടേ.....ഹോയ്....
ഉപ്പുകൊട് മുളകും കൊട് വിത്തിലുകുത്തിയ പുത്തരി 
മുതിര തൈര് കടുകും കിട്ടിയ കിട്ടണ് തട്ടിയ 
മൂപ്പർക്കിന്നു വായിൽക്കൂടി തേനും പാലും പായും നേരം 
അവൾ കളിക്കണുണ്ടോ........
തപ്പുംതുടി താളം പിടി പെപ്പരപെപ്പരകുളകെ
തട്ടണ മുട്ടണ തകിലേ കുളിവെട്ടം കണ്ടോ (പല്ലവി)

കുണ്ടാമണ്ടിക്കെണിയുംവച്ചു വണ്ടത്താനേ കണ്ണുംവച്ചു 
കുളിമുടക്കാണുണ്ടേ.....ഹോയ്.....തല്ലിക്കൊട് തടവിക്കൊട്
 ചക്കിനു വച്ചതു കൊക്കിനു വരയും കുറിയും ബഹളം 
എരിയും പുളിയും മധുരം..പെണ്ണാൾക്കയ പള്ളയ്ക്കുള്ളിൽ-
പിള്ളേരുണ്ടോ....പിള്ളേ തലകറങ്ങണുണ്ടേ
തപ്പുംതടി താളം പിടി കിട്ടിയ കട്ടിലിലവളും 
പെറ്റതു പെറ്റതു പുലിയായി കലികാലം കണ്ടോ...(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moopparukkoru nalukettu