പൊന്നുംകുടത്തിനു (M)

ആ......ആ ......ആ.........ആ......
പൊന്നുംകുടത്തിനു പൊട്ടും വേണം
അമ്മയ്ക്ക് നല്ലോരു പാട്ടും വേണം 
മണിമുത്തം നൽകാനുള്ളൊരു മറുകും വേണം (2)
ആലിലതൻ തൊട്ടിൽ വേണം 
ആടിവരും കാറ്റുവേണം 
പൊന്നെഴുതും മിന്നൽകൊണ്ട് കണ്മണിയ്ക്കു നൂലുകെട്ട് 

ജന്മങ്ങളേ ദൈവ പുണ്യങ്ങളേ 
നിങ്ങൾ ഈ നന്മകൾ പങ്കുവയ്ക്കാൻ വരൂ 
സ്വർണ്ണശില്പങ്ങളാകാൻ വരൂ 
കയ്യണയ്ക്കും സ്നേഹമല്ലോ കണ്ണുനീരിൻ സ്നേഹമുത്ത് 
വിണ്ണറിയും താരമെല്ലാം മൺകുടിലിൽ പൊൻവിളക്ക് 
നൂറു തിങ്കൾ നിലാവിന്റെ താലം തരും 
                                  (ആലിലതൻ........നൂലുകെട്ട്)

മോഹങ്ങളേ വർണ്ണദീപങ്ങളേ 
നിങ്ങളീ മണ്ണിലും സ്വർഗ്ഗസ്നേഹം തരൂ 
ഭാവഗീതങ്ങളാകാൻ വരൂ 
കാത്തിരിക്കും നെഞ്ചിലെല്ലാം കൽപ്പനതൻ പാൽക്കടലും 
പൂത്തുലയും സ്നേഹമെല്ലാം രാക്കുളിരിൻ പൂനിലാവും 
മണ്ണിലെന്നും മഴത്തുള്ളി മുത്തായി വരൂ.........(പല്ലവി)
                      (ആലിലതൻ........നൂലുകെട്ട്)

Ponnum kudathinu (M) - Aakashathile Paravakal