കിഴക്കുമല കമ്മലിട്ട
കിഴക്കുമല കമ്മലിട്ട തങ്കത്താലം കളിക്കളം ഒളിത്തടം
ഉറക്കെയൊരു മംഗളത്തിൻ തകിൽ താളം
മുഴക്കിടാം പെരുക്കിടാം
ഉറക്കമൊഴിഞ്ഞമ്പിളി നിനക്കോ
മനസ്സിനൊരു കുങ്കുമച്ചുവപ്പോ (2)
തുടുത്തു വരുമാവണിതെല്ലിനെ
തക് ടക്ക് തക് താം ജഗ് ണക്ക് തക്ക് താം
തക്ക് മുക് ടക്ക് മേളം
(കിഴക്കുമല...)
കുരുന്നുമണിക്കാറ്റേ നീയും കുറുമ്പിലിനി കൂടാൻ വാ
ഇനിക്കുമൊരു ശീലോടെ ഇലഞ്ഞിമരക്കീഴേ വാ
മുറിച്ച തളിരിൻ തൂശനിലയിൽ വയറു നിറയെ ചോറു തരാം
നിനക്കു നുകരാൻ നാവിലലിയാൻ മധുരമിനിയും കൊണ്ടു വരാം
കുളിരൊരു കുടം വന്നൊഴുകുമൊരിടം (2)
കണ്ടുണരുമൊരുയിരിനെ
തക് ടക്ക് തക് താം ജഗ് ണക്ക് തക്ക് താം
തക്ക് മുക് ടക്ക് മേളം
(കിഴക്കുമല...)
വിശന്നു വരുമണ്ണാനെ വിളഞ്ഞ കനിയുണ്ണാൻ വാ
വിരിഞ്ഞ കുറുവാൽ വീശി വിരുന്നു കണി കാണാൻ വാ
സുവർണ്ണ വിരലിൽ നൂലുവരകൾ അണിയുമഴകേ ചൊല്ലുക നീ
പളുങ്കു മിഴിയിൽ തിങ്ങുമുണരും പഴയ കഥയോ പാടുക നീ
കള കള രവം ചൊല്ലരുളിയ ദിനം
കണ്ണെഴുതിയ കനവിനെ
തക് ടക്ക് തക് താം ജഗ് ണക്ക് തക്ക് താം
തക്ക് മുക് ടക്ക് മേളം
(കിഴക്കുമല...)