ആരോ പാടുന്നു ദൂരെ
ആരോ പാടുന്നു ദൂരെ
ആത്മാവില്‍ നോവുള്ള പോലെ
ഈറന്‍ മുളംതണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്ന പോലെ
ഓര്‍മ്മ വന്നൊരുമ്മ തന്ന പോലെ
(ആരോ ഹോയ്....)
ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നു ചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ
അതിലശ്രുകണങ്ങളുമില്ലേ
സുന്ദരസന്ധ്യകളില്ലേ
അവ കൂരിരുളാവുകയില്ലേ
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ
(ആരോ ഹോയ്....)]
മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെത്ര ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ ഹോയ്....)