സ്മൃതികൾ നിഴലുകൾ

സ്‌മൃതികൾ നിഴലുകൾ
തേങ്ങും മനസ്സിൽ
മായാതെ എഴുതിയ
കഥകൾ
മറക്കുവാനോ ദേവീ

(സ്‌മൃതികൾ...)

ആലിലക്കുറിയും
നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും...
കാറ്റിൻ കവിളണയും ഈറൻ
മിഴിയിതളും
ഏതോ വിരലുകൾ തേടി...

(സ്‌മൃതികൾ...)

ആൽത്തറയും
കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും...
ഒഴുകും കാൽത്തളതൻ ചിരിയും
ഓർമ്മയിൽ
ഇനിയും മറക്കുവാനോ ദേവീ...
ദേവീ‍...

(സ്‌മൃതികൾ...)