ദേവാംഗനേ നീയീ
ദേവാംഗനേ....
ദേവാംഗനേ നീയീ ഭൂമിയിൽ
എന്റെ
രാഗവേണുവിലേതോ
സ്വരമാധുരീ ലയമായ് വരൂ
ജീവനിൽ താളമായ്
ഉണരൂ
(ദേവാംഗനേ...)
ഈ ലോകസൗന്ദര്യമാകെയെൻ
ദേവിയിൽ
ഇണങ്ങിനിന്നൂ... നിറഞ്ഞുനിന്നൂ...
ആ സർഗ്ഗസംഗീതധാരയുണർന്നൂ
അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞു
(ദേവാംഗനേ...)
സൂര്യനും ചന്ദ്രനും
നിൻ കാലടികളെ
തഴുകിയുറങ്ങാൻ കൊതിച്ചുനിന്നൂ
കുങ്കുമത്താലവുമായി
വരുന്നൊരു
സന്ധ്യയും ഉഷസ്സും നിൻ സഖിമാരായ്
(ദേവാംഗനേ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devangane neeyee
Additional Info
ഗാനശാഖ: