സതീഷ് കളത്തിൽ
- Interview with Sathish Kalathil in Yuvavani Program, All India Radio about Jalachhayam.mp3
- Interview with Sathish Kalathil in Darpanam Program, All India Radio about Jalachhayam.mp3
- Interview with Sathish Kalathil in Thozhilali Mandalam Program, All India Radio about Veena Vaadanam-Part-1.mp3
- Interview with Sathish Kalathil in Thozhilali Mandalam Program, All India Radio about Veena Vaadanam-Part-2.mp3
- Interview with Sathish Kalathil in Thozhilali Mandalam Program, All India Radio about Veena Vaadanam-Part-3.mp3
1971 ആഗസ്റ്റ് 30 ആം തിയതി തൃശൂരിലെ ശങ്കരയ്യ റോഡിൽ സ്ഥിതിചെയ്യുന്ന കളത്തിൽ ശങ്കരന്റേയും കോമളത്തിന്റെയും മകനായി 1971 ആഗസ്റ്റ് 30 ആം തിയതി സതീഷ് കളത്തിൽ ജനിച്ചു.
2008 ൽ നോക്കിയ N70 മൊബൈൽ ഫോൺ കാമറയിൽ ചിത്രകലയെക്കുറിച്ചുള്ള വീണാവാദനം എന്ന ഡോക്യുമെന്ററി മലയാളത്തിൽ ഇദ്ദേഹം ചിത്രീകരിച്ചു.
വീണാവാദനത്തിന്റെ വിജയത്തെ തുടർന്ന് വീണ്ടും മൊബൈൽ ഫോൺ കാമറയിലൂടെ തന്നെ ഒരു പരീക്ഷണം കൂടി നടത്തുവാൻ ഇദ്ദേഹം നടത്തി.
2010 ൽ നോക്കിയയുടെ തന്നെ 5 മെഗാപിക്സലുള്ള N95 മൊബൈൽ ഫോണിലൂടെ ജലച്ചായം എന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു മുഴുനീള ചലച്ചിത്രം ഇദ്ദേഹം പുറത്തിറക്കി.
അങ്ങനെ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമയുടെ നിർമ്മാതാവും സംവിധായകനും ആയി ഇദ്ദേഹം അറിയപ്പെട്ടു. പിന്നീട് തൃശ്ശൂരിലെ ഒരു മാലിന്യ നിക്ഷേപ പ്രദേശമായ ലാലൂരിന്റെ ചരിത്രവും ആ പ്രദേശത്തിന്റെ ജനങ്ങളുടെ ദുരിതവും അനാവരണം ചെയ്യുന്ന 'ലാലൂരിന് പറയാനുള്ളത്' എന്ന ഡോക്യുമെന്ററി 2012 ൽ സംവിധാനം ചെയ്തു.
ലാലൂർ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ ചലച്ചിത്രമായപ്പോൾ അത് 'ലാലൂരിന് പറയാനുള്ളത്' എന്ന പേരിൽ തന്നെ പുസ്തക രൂപത്തിലും പുറത്തിറങ്ങി. വിദ്യാപോഷിണി പബ്ലിക്കേഷൻസ് ആയിരുന്നു ഈ പുസ്തകത്തിന്റെ പബ്ലിഷർ.
പ്രതിഭാവം എന്ന ഒരു പ്രതിമാസ പത്രം നടത്തിയിരുന്ന ഇദ്ദേഹം നിലവിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാൻ ആണ്.
കെ.പി.രമയാണ് ഭാര്യ/നിവേദ/നവീൻ കൃഷ്ണ/ അഖിൽ കൃഷ്ണ എന്നിവരാണ് മക്കൾ. ഇദ്ദേഹത്തിന്റെ മകൻ നവീൻ കൃഷ്ണ ജലച്ചായത്തിൽ അഭിനയിച്ചിട്ടുണ്ട്.